ഗുകാരോ അന്ധകാരശ്ച
കുകാരാസ്തന്നിരോധക:
അന്ധകാരവിനാശായ
ഗുരൂരിത്യ ഭിധീയതേ
'ഗു' കാരം അന്ധകാരത്തെ സൂചിപ്പിക്കുന്നു. 'രു' കാരം അതിന്റെ വിനാശത്തെയും. അന്ധകാരത്തെ നശിപ്പിക്കുന്നയാളാണ് ഗുരു.
നമ്മുടെ ഉള്ളിലെ അജ്ഞാനത്തിന്റെ അന്ധകാരത്തെ നീക്കി അവിടെ ആത്മീയ അറിവിന്റെ പ്രകാശം ചൊരി യുന്നയാളാണ് ഗുരു. ഇത്തരത്തിൽ നമ്മെ പ്രബുദ്ധരാക്കുന്ന ഗുരു ഈശ്വരനും മുകളിലാണെന്നു കബീർ ദാസ് പറയുന്നു. ഈശ്വരനും ഗുരുവും ഒരുമിച്ചു തന്റെ മുന്നിൽ വന്നു നിന്നാൽ താനാദ്യം ഗുരുവിന്റെ കാൽക്കൽ വീഴുമെന്നു അദ്ദേഹം പറയുന്നു. കാരണം ഗുരുവാണ് തനിക്ക് ഈശ്വരനെ കാണിച്ചു തന്നത്.
ഉന്നതമായ ആത്മീയ നിറവിലിരിക്കുമ്പോഴും നമ്മെപ്പോലെ സാധാരണ മനുഷ്യജീവിതം നയിക്കുന്നു ഗുരു നമ്മുടെ ഭൗതികമായ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം അശരീരിയായ ഈശ്വരനെക്കാൾ കൃപാലുവും ദയാലുവും കരുണാമയനുമാകുന്നു.

No comments:
Post a Comment